പട്‌ന- ബീഹാര്‍ സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ജോലിക്ക് എത്തെരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസില്‍ ലളിതവും സുഖകരവും ഇളം നിറത്തിലുള്ളതുമായ വസ്ത്രം ധരിക്കണമെന്നാണ് ഉത്തരവ്.
സര്‍ക്കാര്‍ ഓഫീസുകളുടെ സംസ്‌കാരത്തിന് ചേരാത്ത തരത്തിലുള്ള വസ്ത്രം ധരിച്ച് ജീവനക്കാര്‍ എത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ചീഫ് സെക്രട്ടറി മാധവ് പ്രസാദ് പറഞ്ഞു. ഇത് സര്‍ക്കാര്‍ ഓഫീസുകളിലെ അന്തസ്സിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവനക്കാര്‍ നിര്‍ബന്ധമായും ഇളം നിറത്തിലുള്ളതും ലളിതവും മാന്യവുമായ വസ്ത്രങ്ങള്‍ ധരിക്കണം. ജോലിയുടെ സ്വഭാവം അനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.