റിയാദ്- ഡ്യൂട്ടിയുമായി ബന്ധപ്പെട്ട രേഖകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്ക് മൂന്നു മാസം തടവോ 30,000 റിയാല്‍ പിഴയോ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
ഡ്യൂട്ടി അറ്റന്റന്‍സില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കും ഏതെങ്കിലും രീതിയില്‍ ഇതില്‍ പങ്കാളിത്തം വഹിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. ഡ്യൂട്ടി അറ്റന്റന്‍സില്‍ കൃത്രിമം കാണിക്കല്‍ വ്യാജ രേഖാ നിര്‍മാണ കുറ്റകൃത്യമായി പരിഗണിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പു നല്‍കി.