ന്യൂദല്‍ഹി- വ്യാജ പാസ്‌പോര്‍ട്ടുമായി മലയാളി ദല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. തുര്‍ക്കി നാടുകടത്തിയ ഷാജഹാന്‍ കണ്ടി എന്നയാളാണ് പോലീസ് കസ്റ്റിഡിയിലുള്ളത്. കണ്ണൂര്‍ സ്വദേശിയാണെന്ന് കരുതുന്നു. പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് ഇയാളെ തുര്‍ക്കിയില്‍നിന്ന് തിരിച്ചയച്ചത്. തുര്‍ക്കിയല്‍ എത്തുന്നതിനു മുമ്പ് ഇയാള്‍ കുറഞ്ഞ കാലം സിറിയയിലും കഴിഞ്ഞിട്ടുണ്ട്. ഐ.എസുമായി ബന്ധമുണ്ടോ എന്നു കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.