ലക്‌നൗ-ബി.എസ്.പി നേതാവ് മായാവതി വൈദ്യുതി പ്രവഹിക്കുന്ന വയറാണെന്നും തൊടുന്നവരെല്ലാം മരിക്കുമെന്നും ഉത്തർപ്രദേശ് മന്ത്രി ഗിരിരാജ് സിങ് ധർമ്മേഷ്. ആഗ്രയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരെ തൊടുന്നത് ആരാണോ അവർ മരിക്കും' ധർമ്മേഷ് പറഞ്ഞു. 'മായാവതിയെ വിശ്വസിക്കാൻ കൊള്ളില്ല. അവർ എല്ലാവരേയും വഞ്ചിച്ചിട്ടുണ്ട്. അവർ സമാജ്‌വാദി പാർട്ടിയെ ഉപയോഗിച്ച് ലോക്‌സഭയിൽ തങ്ങളുടെ ബലം 10ആക്കി വർധിപ്പിച്ചു. ശേഷം എസ്.പിയെ ഒഴിവാക്കി.' എന്നും അദ്ദേഹം പറഞ്ഞു.
മായാവതിയെ മൂന്നു തവണ മുഖ്യമന്ത്രിയാകാൻ ബി.ജെ.പി സഹായിച്ചിട്ടുണ്ടെന്നും ധർമ്മേന്ദ്ര അവകാശപ്പെട്ടു. ബി.എസ്.പി സ്ഥാപക നേതാവ് കാൻഷി റാം ദുരൂഹ സാഹചര്യത്തിലാണ് മരണപ്പെട്ടതെന്നും ഈ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കുമെന്നും ധർമ്മേന്ദ്ര പറഞ്ഞു.