റാഞ്ചി- മകളുടെ കേടായ ഫോൺ നന്നാക്കാനായി നൽകിയതിനിടെ മൊബൈലിൽ കണ്ട വീഡിയോ കണ്ട് പിതാവ് ഞെട്ടി. തന്റെ മകൾ കാമുകനുമായി രഹസ്യ ബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്‌ത് മൊബൈലിൽ സൂക്ഷിച്ചതാണ് പിതാവിന്റെ കണ്ണിലുടക്കിയത്. ഉടൻ തന്നെ വീട്ടിൽ തിരിച്ചെത്തിയ പിതാവ് ശകാരിക്കുകയും മകളെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് വിലക്കുകയും ചെയ്‌തു. എന്നാൽ, ഇതിനെതിരെ മകൾ കോടതിയിൽ പിതാവിനെതിരെ ലൈംഗീക പീഡനം നടത്തിയതായി കാണിച്ച് പരാതി നൽകുകയും ചെയ്‌തിരിക്കുകയാണിപ്പോൾ. ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം അരങ്ങേറിയത്. മൊബൈൽ കേടു വന്നതിനെ തുടർന്ന് നന്നാക്കായി പിതാവിന്റെ കൈവശം കൊടുത്തയച്ച അവസരത്തിലാണ് യാദൃശ്ചികമായി മകളുടെ ലീലാവിലാസങ്ങൾ ഉൾപ്പെടുന്ന വീഡിയോ കാണാനിടയായത്.
പെൺകുട്ടി ഏതാനും കാലങ്ങളായിമറ്റൊരു യുവാവുമായി കടുത്ത പ്രണയത്തിലായിരുന്നു. ഇരുവരും രഹസ്യമായി സംഗമിച്ചപോൾ എടുത്ത വീഡിയോ ആണിത്. ഏകദേശം അഞ്ചു മാസങ്ങൾക്ക് മുമ്പ് എടുത്ത് വീഡിയോ ആണിതെന്നാണ് കരുതുന്നത്. ഇതിനിടെയാണ് മൊബൈൽ കേടു വന്നതിനെ തുടർന്നു പിതാവിന്റെ കൈവശം മകൾ നന്നാക്കാനായി കൊടുത്തയച്ചത്. മൊബൈൽ ലോക്ക് അഴിച്ചു നൽകിയ മകൾ ഒരു പക്ഷെ സംഭവം ഓർമയിലില്ലാതെയായിരിക്കാം കൊടുത്തത്. ഏതായാലും സംഭവം കണ്ടതോടെ മനോനില തെറ്റിയ പിതാവ് വീട്ടിൽ തിരിച്ചെത്തി മകളെ ശകാരിക്കുകയും പുറത്തിറങ്ങുന്നതിൽ നിന്നും വിലക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ, മാതാവിന്റെ സഹായത്തോടെ പുറത്തിറങ്ങിയ പെൺകൂട്ടി അമ്മാവനുമായി ചേർന്ന് വനിത പോലീസ് സ്‌റ്റേഷനിൽ എത്തുകയും സഹായമാവശ്യപ്പെടും ചെയ്‌തു. എന്നാൽ, പെൺകുട്ടിയോട് പരാതി എഴുതിത്തരാൻ ആവശ്യപ്പെട്ടപ്പോൾ ആ സമയത്ത് വിമുഖത കാണിച്ചെങ്കിലും പിന്നീട് തിരിച്ചെത്തി പിതാവിനെതിരെ ലൈംഗിക പീഢനം നടത്തിയതായി കാണിച്ച് പരാതി നൽകുകയായിരുന്നു. എന്നാൽ അന്വേഷണത്തിൽ പെൺകുട്ടി മൊഴികൾ മാറ്റിപ്പറയുകയാണെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതി ശരിയാണെന്നു തെളിഞ്ഞാൽ പിതാവിനെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. പിതാവിനൊപ്പം പോകാൻ കൂട്ടാക്കാത്ത പെൺകുട്ടി ഇപ്പോൾ അമ്മാവനോടപ്പമാണ് താമസം.