ലിമ- പെറുവില്‍ ചിമു സംസ്‌ക്കാരം നിലനിന്നുരന്ന കാലത്ത് മനുഷ്യബലില്‍ കൊലപ്പെടുത്തിയ 227 കുട്ടികളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ചിമു കാലഘട്ടത്തില്‍ (എഡി 1200-1400) ബലി നടന്നിരുന്ന സ്ഥലമായ ഹുആന്‍ചാക്കോയില്‍ ഒരു വര്‍ഷമായി പുരാവസ്തു ഗവേഷകര്‍ ഉല്‍ഖനനം നടത്തി വരികയായിരുന്നു. പെറു തലസ്ഥാനമായ ലിമയ്ക്കടുത്ത കടലോര പട്ടണമാണ് ഹുആന്‍ചാക്കോ. കുട്ടികളെ ബലി ചെയ്ത ഏറ്റവും വലിയ ഇടമാണിതെന്ന് ചീഫ് ആര്‍ക്കിയോളജിസ്റ്റ് ഫെറന്‍ കാസ്റ്റിയോ പറയുന്നു.
നാലിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ അവശിഷ്ടങ്ങളാണിതെന്ന് അദ്ദേഹം പറഞ്ഞു. ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ചിമു കാലത്ത് നിലനിന്നിരുന്ന ആചാരമായിരുന്നു ഈ ബലി എന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥയിലെ എല്‍ നീന്യോ പ്രതിഭാസത്തെ പ്രീതിപ്പെടുത്താനായിരുന്നു കുട്ടികളെ അവര്‍ ബലി നല്‍കിയിരുന്നത് കാസ്റ്റിയോ പറയുന്നു. കുട്ടികളെ കൊലപ്പെടുത്തിയത് മഴക്കാലത്താണെന്നും സൂചനകളുണ്ട്. കടലിനു അഭിമുഖമായി അടക്കംക ചെയ്ത നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍. ചില മൃതദേഹങ്ങളില്‍ ചര്‍മവും മുടിയും ഇപ്പോഴും ഉണ്ട്. ഇനിയും കൂടുതല്‍ കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.