തെഹ്‌റാന്‍- ഇസ്രായില്‍ ചാര സംഘടനയായ മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയ ബ്രിട്ടീഷ്-ഇറാന്‍ ഇരട്ട പൗരത്വമുള്ള അനൗഷേഹ് അശൂരിക്ക് ഇറാന്‍ കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. നിയമവിരുദ്ധമായ സ്വത്ത് സമ്പാദിച്ചതിന് രണ്ട് വര്‍ഷവും തടവ് വിധിച്ചതായി ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മായിലിയെ ഉദ്ധരിച്ച് ഇറാന്‍ ഔദ്യോഗിക ടി.വി റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് ചാര സംഘടനയായ സി.ഐ.എക്ക് വേണ്ടി ചാരവൃത്തി നടത്തിയെ 17 പേരെ പിടികൂടിയതായും ഇവരില്‍ ചിലര്‍ക്ക് വധശിക്ഷ വിധിച്ചതായും കഴിഞ്ഞ മാസം ഇറാന്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ വിധി ഈ കേസുമായി ബന്ധപ്പെട്ടുള്ളതാണോയെന്ന് വ്യക്തമല്ല.