ലബനോന്‍- ബെയ്‌റൂത്തില്‍ സ്‌ഫോടക വസ്തൂക്കള്‍ നിറച്ച ഇസ്രായില്‍ ഡ്രോണുകള്‍ തകര്‍ന്നു വീണതിന് പ്രതികാരമായി ഇസ്രായിലിനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഹിസ്ബുല്ല തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. എങ്കിലും പുതിയൊരു യുദ്ധത്തിനായുള്ള ഒരുക്കമല്ലെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണങ്ങള്‍ പുതിയൊരു യുദ്ധത്തിലേക്ക് വഴി തുറക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല- ഹിസ്ബുല്ല വ്യക്തമാക്കി. അതിനിടെ, ഏതു നടപടി സ്വീകരിക്കുന്നതിനും മുമ്പ് രണ്ട് വട്ടം ആലോചിക്കണമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു ഹിസ്ബുല്ലക്ക് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇസ്രിയില്‍ ഡ്രോണ്‍ ബെയ്‌റൂത്തില്‍ വീണ് പൊട്ടിത്തെറിച്ചത്. ഏറെ കാലം നീണ്ട യുദ്ധം അവസാനിച്ച 2006 ന് ശേഷം ആദ്യമായാണ് ലബനോനില്‍ ഇസ്രായില്‍ ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിന് ശേഷം നാല് ദിവസത്തിനകം തിരിച്ചടി ഉണ്ടാകുമെന്ന് ഹിസ്ബുല്ല നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.