Sorry, you need to enable JavaScript to visit this website.

അടിയന്തിരമായി കൊല്ലത്തെത്തണമെന്ന് മുകേഷിനോട് സി.പി.എം കൊല്ലം ജില്ലാനേതൃത്വം 

കൊല്ലം- മുകേഷ് എംഎൽഎയോട് അടിയന്തരമായി കൊല്ലത്ത് എത്തണമെന്ന് സി.പി.എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലോടെയാണ് മുകേഷിനെ ജില്ലാ നേതൃത്വം വിളിച്ചുവരുത്തുന്നത്. 
ദിലീപിനെ പിന്തുണച്ച് നിന്നാൽ ജനവികാരം എതിരാകുമെന്ന മുന്നറിയിപ്പ് സിപിഎം ജില്ലാ നേതൃത്വം മുകേഷിന് നൽകിയിട്ടുണ്ട്.
മുകേഷിനെതിരേ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഈ സാഹചര്യത്തിൽ പാർട്ടി പറഞ്ഞാൽ മുകേഷിന് ദിലീപിനെ തള്ളിപ്പറയേണ്ടി വരും. 

ഉച്ചയ്ക്ക് 2.30ന് കൊല്ലത്ത് എത്താമെന്നാണ് മുകേഷ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. നേതാക്കളെ കണ്ടതിന് ശേഷം മുകേഷ് നിലപാട് അറിയുക്കുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം പാർട്ടി നേതൃത്വം നലപാട് വ്യക്തമാക്കും. കോടിയേരി ഇടപെട്ടതിനാൽ മുകേഷിന് ദിലീപിനെ തള്ളിപറയേണ്ടി വരും. 

അതിനിടെ, ദിലീപിനെ പിന്തുണച്ച സാഹചര്യത്തിൽ മുകേഷിന്റെ വീടിനു പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്. വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷ കർശനമാക്കിയത്.

Latest News