റാഞ്ചി- ജാര്‍ഖണ്ഡിലെ കൊഡെര്‍മയില്‍ ബന്ധുവായ യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണതതെ തുടര്‍ന്ന് ഭര്‍തൃമതിയായ യുവതിയെ പരസ്യമായി തുണിയിരുഞ്ഞി മര്‍ദിച്ചു. തലമുടി വെട്ടിക്കളയുകയും ചെയ്തു. യുവതിക്ക് സ്വഭാവ ശുദ്ധിയില്ലെന്ന് ആരോപിച്ചാണ് ദെന്‍ഗോധി ഗ്രാമത്തിലെ നിവാസികള്‍ പഞ്ചായത്ത് കൂടി ശിക്ഷ വിധിച്ചത്. ഭര്‍ത്താവില്ലാത്ത സമയത്ത് യുവതിക്ക് ഒരു ബന്ധുവുമായി അവിഹിത ബന്ധമുണ്ടെന്ന വിവരം പുറത്തായതിനെ തുടര്‍ന്നാണ് സംഭവം. ബന്ധുവായ സന്ദീപ് സോ ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ തന്നെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയുമായി യുവതി പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ ബന്ധം തുടരാന്‍ 22കാരനായ സന്ദീപ് തന്നെ ഭീഷണിപ്പെടുത്തി വരികയാണെന്നും യുവതി പരാതിപ്പെടുന്നു.
ഈ വിഷയം ഗ്രാമീണരിലെത്തിയതോടെ കുറ്റാരോപിതനായ സന്ദീപ് ആരോപണം യുവതിക്കുമേല്‍ ചാര്‍ത്തുകയായിരുന്നു. യുവതിയാണ് തന്നെ അവിഹിത ബന്ധത്തിന് പ്രേരിപ്പിച്ചതെന്ന് സന്ദീപ് പറയുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ പിടികൂടി നാട്ടു പഞ്ചായത്തിനു മുമ്പിലെത്തിച്ച് ശിക്ഷ വിധിച്ചത്. ഇവരില്‍ ഏറിയ പങ്കും സ്ത്രീകളായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 11 പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.