ബാരബങ്കി- ഉത്തര്‍ പ്രദേശിലെ ബാരബങ്കിയില്‍ അവിവാഹിതരായ യുവാവിനേയും യുവതിയേയും ഒരു മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യത്യസ്ത ജാതിക്കാരായ ഇരുവരും പ്രണയ ബന്ധത്തിലായിരുന്നുവെന്നും വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നും പോലീസ് പറഞ്ഞു. വിശദമായി അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇരുവരേയും കാണാതായത്. തൊട്ടടുത്ത ദിവസം രാവിലെ മരച്ചില്ലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സമാനസംഭവത്തില്‍ മറ്റൊരു യുവതിയേയും യുവാവിനേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വ്യത്യസ്ത സമുദായക്കാര്‍ ആയതിനാല്‍ കുടുംബം പ്രണയ ബന്ധത്തെ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ഇവരില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.