കൊച്ചി- ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപിടുത്തം. ഇടപ്പള്ളിയിലെ വീട്ടിൽ ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് തീ പടർന്നത്. തീപിടുത്തത്തിൽ ആളപായമില്ലെങ്കിലും വീട്ടിലെ ഒരു മുറി പൂർണമായി കത്തിനശിച്ചു. തീപ്പിടുത്തത്തിൻ്റെ സമയത്ത് ശ്രീശാന്തിൻ്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം മുകളിലത്തെ നിലയിലെ ഗ്ലാസ് ഡോർ തുറന്ന് ഇവരെ ഏണി വഴി താഴെയിറക്കുകയായിരു. തൃക്കാക്കര, ഗാന്ധി നഗർ സ്റ്റേഷനുകളിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. ഷോട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമായത് എന്നാണു പ്രാഥമിക നിഗമനം. വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ട അയൽവാസികളാണ് വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്.