Sorry, you need to enable JavaScript to visit this website.

ശ്രീശാന്തിന്റെ വീട്ടിൽ അഗ്നിബാധ; മുറി കത്തി നശിച്ചു

കൊച്ചി- ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്തി​ന്‍റെ വീ​ട്ടി​ൽ തീപിടുത്തം. ഇ​ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. തീപിടുത്തത്തിൽ ആളപായമില്ലെങ്കിലും വീ​ട്ടി​ലെ ഒ​രു മു​റി പൂ​ർ​ണ​മാ​യി കത്തിനശിച്ചു. തീപ്പിടുത്തത്തിൻ്റെ സമയത്ത് ശ്രീശാന്തിൻ്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം മുകളിലത്തെ നിലയിലെ ഗ്ലാസ് ഡോർ തുറന്ന് ഇവരെ ഏണി വഴി താഴെയിറക്കുകയായിരു. തൃക്കാക്കര, ഗാന്ധി നഗർ സ്റ്റേഷനുകളിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പ്പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​ത് എ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. വീട്ടിൽ നിന്നു പുക ഉയരുന്നതു  കണ്ട അയൽവാസികളാണ് വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്. 

Latest News