ന്യൂദൽഹി- കോൺഗ്രസ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായ ചിദംബരത്തെ കുടുക്കാൻ ശക്തമായ കൂടുതൽ തെളിവുകൾക്കായി അന്വേഷണം സംഘം വിവിധ രാജ്യങ്ങളിലേക്ക്. തെളിവുകൾ ശക്തമാക്കി തളക്കാനാണ് സി ബി ഐ ശ്രമം. ഇതിനായി ഇംഗ്ലണ്ട്, ബര്‍മുഡ, സ്വിറ്റ്‌സര്‍ലാന്‍ഡ്, മൗറീഷ്യസ്, സിംഗപൂര്‍ എന്നീ രാജ്യങ്ങളുമായാണ് സി.ബി.ഐ സംഘം ഇടപെടുന്നത്. ഇവിടെ നിന്നും കൂടുതൽ തെളിവുകൾ ലഭിക്കുന്നതോടെ ചിദംബരത്തെ പൂർണ്ണമായും അകത്തിടാൻ കഴിയുമെന്നാണ് കരുതുന്നത്. ഐ എൻ എക്‌സ് മീഡിയ കേസിൽ നിഴല്‍ കമ്പനി രൂപീകരിച്ച് പണം തട്ടിപ്പ് നടത്തിയെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. ഇതിനുവേണ്ടിയാണ് വിദേശ രാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കം. അന്വേഷണത്തിൽ ചിദംബരത്തിന് പുറമെ മകന്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവരുടെ കേസിലെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ തെളിവുകള്‍ ശേഖരിക്കാനാണ് സി ബി ഐ നീക്കം.