തായിഫ് - ഇന്ധനം വഹിച്ച ടാങ്കര്‍ നിയന്ത്രണം വിട്ട് പെട്രോള്‍ ബങ്കിനോട് ചേര്‍ന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ക്കൂര ടാങ്കറിനു മേല്‍ പതിച്ചതാണ് ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയത്. ഉപയോഗിക്കാതെ കിടക്കുന്ന പെട്രോള്‍ ബങ്കിലാണ് അപകടം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്താണ് ടാങ്കറിന്റെ കാബിനില്‍ കുടുങ്ങി മരിച്ച ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്.