ന്യൂദൽഹി-ഭാര്യയെ ഒറ്റയടിക്ക് മൂന്ന് ത്വലാഖ് ചൊല്ലുന്ന മുത്തലാഖ് സമ്പ്രദായത്തിനെതിരെ പാസാക്കിയ നിയമം സുപ്രീം കോടതി പരിശോധിക്കും. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസയച്ചു. മുത്തലാഖ് നിർത്തിയതിനെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനം. കഴിഞ്ഞമാസമാണ് പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ബിൽ സർക്കാർ പാസാക്കിയത്. ബിൽ കൂടുതൽ പരിശോധനക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ സമ്മതിച്ചിരുന്നില്ല. മതാചാരം അസാധുവാക്കിയശേഷവും തുടർന്നാൽ എന്തു ചെയ്യും?' എന്നും ഹരജിയിൽ വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചു.
മുത്തലാഖിനെ ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്ന 2019ലെ മുസ്‌ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്താണ് ഹരജികൾ.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രത്യേക നിയമം ആവശ്യമില്ലെന്നാണ് ഹരജികളിലെ വാദം. ഈ നിയമം മുസ്‌ലിം ഭർത്താക്കാന്മോരുടുള്ള വിവേചനമാണെന്നും ഹരജിയിൽ ആരോപിക്കുന്നു.