ന്യൂദല്‍ഹി- കശ്മീര്‍ വിഷയത്തില്‍ ശ്രീലങ്കയുടെ പിന്തുണ തങ്ങള്‍ക്കാണെന്ന പാക്കിസ്ഥാന്റെ വാദം ശീലങ്കന്‍ പ്രസിഡന്റ് നിഷേധിച്ചു. ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ നിലപാടിനെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പിന്തണക്കുന്നതെന്നും സാര്‍ക്ക് വഴി മാധ്യസ്ഥത്തിനു സന്നദ്ധത അറിയിച്ചുവെന്നും ശ്രീലങ്കിയിലെ പാക്കിസ്ഥാന്‍ സ്ഥാനപതി ശാഹിദ് ഹശ്മത്ത് പ്രസ്താവിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തില്‍ താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് പ്രസിഡന്റ് സിരിസേന പറഞ്ഞു. കശ്മീരിനു പ്രത്യേക പദവി അനുവദിച്ചിരുന്ന അനുഛേദം 370 റദ്ദാക്കിയ കാര്യം തന്നെ ബോധ്യപ്പെടുത്തുക മാത്രമാണ് പാക് പ്രതിനിധി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.