ലഖ്‌നൗ- ആറുവർഷം മുമ്പ് മുസഫർ നഗറിലുണ്ടായ കലാപത്തിൽ പ്രതി ചേർക്കപ്പെട്ടയാളെ മന്ത്രിയാക്കി ഉത്തർപ്രദേശിൽ മന്ത്രിസഭ വികസനം. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ രണ്ടുവർഷം മുമ്പ് രൂപീകരിച്ച മന്ത്രിസഭയുടെ ആദ്യവികസനത്തിലാണ് സുരേഷ് റാണക്ക് കാബിനറ്റ് പദവി നൽകിയത്. പടിഞ്ഞാറൻ യു.പിയിലെ താണ ഭവൻ സീറ്റിൽനിന്ന് രണ്ടു തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് സുരേഷ് റാണ. അറുപതോളം പേർ കൊല്ലപ്പെട്ട 2013-ലെ മുസഫർ നഗർ കലാപത്തിലെ പ്രതിയാണ് റാണ. ഇരുപത്തിമൂന്ന് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്. മുൻ ലോക്‌സഭാംഗവും വാജ്‌പേയി മന്ത്രിസഭയിൽ അംഗവുമായിരുന്ന ശ്രീ റാം ചൗഹാന് സഹമന്ത്രി സ്ഥാനവുമുണ്ട്. 23 പുതിയ മന്ത്രിമാരിൽ രണ്ടു പേർ വനിതകളാണ്. 23 പേരും ബ്രാഹ്്മണ സമുദായത്തിൽനിന്നുള്ളവരാണ്. ഒരാൾ താക്കൂറും മറ്റൊരാരാൾ വൈശ്യ സമുദായത്തിൽനിന്നുമാണ്.