ന്യൂദൽഹി- മുൻ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിനെതിരായ സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വതന്ത്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് നേതാക്കളെ താറടിക്കാനാണ് സർക്കാർ നീക്കമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. നാണം കെട്ട രീതിയിൽ നേതാക്കളെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നേരത്തെ പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സി.ബി.ഐയെയും ചിദംബരത്തെ വ്യക്തിപരമായി താറടിക്കാൻ വേണ്ടി സർക്കാർ ഉപയോഗിക്കുകയാണെന്നും അധികാരദുർവിനിയോഗമാണ് കേന്ദ്രം നടത്തുന്നതെന്നും രാഹുൽ ആരോപിച്ചു.