ന്യൂദൽഹി- പ്രളയബാധിതർക്ക് അവശ്യവസ്തുക്കളുമായി പോകുകയായിരുന്ന ഹെലികോപ്റ്റർ തകർന്നുവീണു. ഉത്തരാഖണ്ഡിലാണ് സംഭവം. വൈദ്യുതി ലൈനിൽ തട്ടിയാണ് ഹെലികോപ്റ്റർ തകർന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നു യാത്രക്കാരും സുരക്ഷിതരാണ്. മോറിയിൽനിന്ന് മോൽഡിയിലേക്കുള്ള അവശ്യവസ്തുക്കളുമായി പോകവെയാണ് അപകടം. കനത്ത മഴയും മേഘവിസ്‌ഫോടനവും ഉത്തരാഖണ്ഡിലെ പല മേഖലകളിലും പ്രളയസമാന സഹചര്യമുണ്ടാക്കി. മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. 2013-ൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ പ്രളയത്തിന് സമാനമാണ് ഇപ്പോഴത്തെ അവസ്ഥയും.