Sorry, you need to enable JavaScript to visit this website.

സൗദി ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സ്ത്രീ പിടിയില്‍

ബുറൈദ- ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ പിടികൂടിയതായി ഖസീം സുരക്ഷാ വിഭാഗം സ്ഥിരീകരിച്ചു. മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നിന്നാണ് ബുറൈദ സ്വദേശിനി കുട്ടിയെ തട്ടിയെടുത്തത്.
ബന്ധുക്കളുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ മാതാവിനെ കിടത്തിയ വിശ്രമ മുറിയില്‍ നിന്നാണ്  കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നത്. കുട്ടിയെ കാണാതായത് നഴ്‌സിംഗ് റൂമില്‍ നിന്നല്ലെന്നും മതാവിന്റെ  മുറിയില്‍നിന്നാണെന്നും ഖസീം ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. കാണാതായ വിവരം അറിഞ്ഞ ഉടന്‍ ഹോസ്പിറ്റലില്‍  മിസ്സിംഗ് അലര്‍ട്ട് (പിങ്ക് ലൈറ്റ്) ഓണ്‍ ചെയ്യുകയും പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും ആശുപത്രിയിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തുമാണ് സ്ത്രീയെ കണ്ടെത്തിയത്.

 

 

Latest News