Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രളയ ബാധിതർക്കായി ടീം വെൽഫെയറിന്റെ സൗജന്യ ടെക്‌സ്റ്റൈൽസ് തുടങ്ങി

എടക്കരയിൽ ടീം വെൽഫെയർ ആരംഭിച്ച സൗജന്യ ടെക്‌സ്റ്റൈൽസ്

എടക്കര - കേരളത്തെ പ്രളയ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും പുതിയ സാഹചര്യത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് പരിസ്ഥിതി കാഴ്ചപ്പാടിൽ ഊന്നിയ വികസന നയം സർക്കാർ സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പ്രളയ ബാധിതർക്കായി ടീം വെൽഫെയർ ആരംഭിച്ച സൗജന്യ ടെക്‌സ്റ്റൈൽസ് എടക്കര പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ സാമൂഹ്യ നിയന്ത്രണം ഉണ്ടാവണമെന്നും പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ കർഷകർക്കും വ്യാപാരികൾക്കും ഉണ്ടായ നഷ്ടം നികത്താൻ സർക്കാർ അടിയന്തരമായി ഇടപെടണം. 


ടീം വെൽഫെയർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുകയും സ്‌പോൺസർ ചെയ്യിപ്പിക്കുകയും ചെയ്ത മുതിർന്നവർക്കും കുട്ടികൾക്കുമുള്ള എല്ലാത്തരം വസ്ത്രങ്ങളുടെയും വിവിധ മോഡലുകളിലുള്ള പുതുവസ്ത്രങ്ങളാണ് ടെക്‌സ്റ്റൈൽസിൽ ക്രമീകരിച്ചിരിക്കുന്നത്. ദുരിത ബാധിതർക്ക് ഇവിടെയെത്തി സ്വന്തം ഇഷ്ടപ്രകാരം ഇവ തെരഞ്ഞെടുത്തുകൊണ്ടുപോകാം.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ആരിഫ് ചൂണ്ടയിൽ, എഫ്.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി തസ്ലീം മമ്പാട്, വെൽെഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് സുഭദ്ര വണ്ടൂർ, വെൽെഫയർ പാർട്ടി ജില്ലാ സെക്രട്ടറി ശ്രീനിവാസ് എടപ്പറ്റ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് പൊന്നാനി, വെൽെഫയർ പാർട്ടി നിലമ്പൂർ മണ്ഡലം പ്രസിഡന്റ് മൊയ്തീൻ അൻസാരി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് കെ.കെ. അഷ്‌റഫ്, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി സനൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
 

Latest News