സഹാറന്‍പൂര്‍- ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും അയല്‍ക്കാരന്‍ വീട്ടില്‍ കയറി വെടിവച്ചു കൊലപ്പെടുത്തി. ദൈനിക് ജാഗരണ്‍ ദിനപത്രത്തില്‍ ജേണലിസ്റ്റായ ആഷിഷ് സഹോദരന്‍ അശുതോഷ് എന്നിവരെയാണ് അയല്‍ക്കാരന്‍ മഹിപാല്‍ വെടിവെച്ചു കൊന്നത്. കോട്‌വാലിയില്‍ ഗോശാല നടത്തി വരുന്ന മഹിപാലിന്റെ ജോലിക്കാന്‍ കൊല്ലപ്പെട്ട ആഷിഷിന്റെ വീട്ടിനു സമീപം ചാണം തള്ളിയിരുന്നു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രതി മഹിപാല്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താന്‍ പോലീസ് സംഘങ്ങളായി തിരച്ചില്‍ ആരംഭിച്ചുവെന്ന് ഡിഐജി ഉപേന്ദ്ര അഗര്‍വാള്‍ അറിയിച്ചു. പ്രദേശത്ത് ശക്തമായി പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. ഈയിടെയാണ് ആഷിഷ് ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണില്‍ ജോലിയില്‍ പ്രവേശിച്ചത്.