ബംഗളൂരു- ഇന്ത്യയുടെ ചാന്ദ്ര ദൗത്യ പേടകമായ ചന്ദ്രയാന്‍ 2 സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഔദ്യോഗിക ട്വീറ്റിലൂടെയാണ് ഈ വിവരം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്.
ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തെത്തിയ ചന്ദ്രയാന്‍ രണ്ട് പേടകം ഗതിമാറ്റ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രനിലേക്ക് കുതിക്കുകയാണ്. പേടകം 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തിനു സമീപമെത്തും. 20ന് രാവിലെ 8.30നും 9.30നും ഇടയില്‍ ലിക്വിഡ് അപ്പോജി മോട്ടോര്‍ ജ്വലിപ്പിച്ചു കൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നാണഅ കരുതുന്നത്.
തുടര്‍ന്ന് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. ഇതിനായി ഓഗസ്റ്റ് 21, 28, 30, സെപ്റ്റംബര്‍ ഒന്ന് തീയതികളിലായി നാലു തവണ ഭ്രമണപഥം മാറ്റും.