Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശൈബ ഡ്രോൺ ആക്രമണം എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് സൗദി അറാംകൊ 

റിയാദ്- അൽശൈബ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ അഗ്നിബാധ സൗദി അറാംകൊക്കു കീഴിലെ റെസ്‌പോൺസ് ടീം ഉടനടി നിയന്ത്രണവിധേയമാക്കി.  ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഉപയോക്താക്കൾക്കുള്ള ക്രൂഡ് ഓയിൽ വിതരണത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്നും സൗദി അറാംകൊ പറഞ്ഞു. 
1998 മുതലാണ് ഈ എണ്ണപ്പാടത്ത് സൗദി അറാംകൊ എണ്ണയുൽപാദനം ആരംഭിച്ചത്. അൽശൈബ എണ്ണപ്പാടത്ത് പ്രതിദിനം പത്തു ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട്. ഇവിടെ ഉൽപാദിപ്പിക്കുന്ന എണ്ണ 638 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈൻ വഴി കിഴക്കൻ പ്രവിശ്യയിലെ പ്ലാന്റിലെത്തിച്ച് എണ്ണയും പ്രകൃതി വാതകവും വേർതിരിച്ച് ഇവിടെ നിന്ന് പൈപ്പ്‌ലൈൻ വഴി റാസ് തന്നൂറയിലെത്തിച്ച് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊക്കു കീഴിലെ എണ്ണ പമ്പിംഗ് സ്റ്റേഷനുകൾക്കു നേരെ മെയ് പതിനാലിന് സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയിരുന്നു. റിയാദ് പ്രവിശ്യയിൽ പെട്ട ദവാദ്മിയിലും അഫീഫിലും പ്രവർത്തിക്കു അറാംകൊ പമ്പിംഗ് സ്റ്റേഷനുകൾ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിരുന്നു. കിഴക്കൻ സൗദി അറേബ്യയിൽ നിന്ന് പടിഞ്ഞാറൻ സൗദി അറേബ്യൻ തീരത്ത് ക്രൂഡ് ഓയിൽ എത്തിക്കുന്ന പൈപ്പ്‌ലൈനിലെ പമ്പിംഗ് സ്റ്റേഷനുകൾ ലക്ഷ്യമിട്ടായിരുന്നു അന്ന് ആക്രമണം. 
മെയ് മാസത്തിൽ യു.എ.ഇയിലെ ഫുജൈറ തീരത്തു വെച്ച് രണ്ടു സൗദി എണ്ണ കപ്പലുകൾ അടക്കം നാലു കപ്പലുകൾക്കു നേരെ സമുദ്ര മൈനുകൾ ഉപയോഗിച്ചും ആക്രമണം നടത്തിയിരുന്നു. 
തൊട്ടടുത്ത മാസം ഒമാൻ ഉൾക്കടലിൽ വെച്ച് ജപ്പാൻ, നോർവീജിയൻ എണ്ണ കപ്പലുകൾക്കു നേരെയും സമാന ആക്രമണമുണ്ടായി. 2018 ജൂലൈയിൽ യെമൻ തീരത്ത് ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബൽമന്ദബ് കടലിടുക്കിൽ വെച്ച് സൗദി അറേബ്യയുടെ രണ്ടു എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളാണെ് സഖ്യസേന കുറ്റപ്പെടുത്തിയിരുന്നു. 
ഇറാനെതിരായ ഉപരോധത്തിന്റെയും മേഖലയിലെ അമേരിക്കൻ, ബ്രിട്ടീഷ് സൈനിക സാന്നിധ്യത്തിന്റെയും ഇറാൻ എണ്ണക്കപ്പൽ ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ ജിബ്രാൾട്ടറും തിരിച്ചടിയെന്നോണം ബ്രിട്ടീഷ് എണ്ണ കപ്പലുകൾ ഇറാനും പിടിച്ചടക്കുകയും ചെയ്തതിനെ തുടർന്ന് മേഖലയിൽ സംഘർഷം മൂർഛിച്ച പശ്ചാത്തലത്തിലാണ് സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രത്തിനു നേരെയുണ്ടായ പുതിയ ഡ്രോൺ ആക്രമണം. 

 

Latest News