ന്യൂദല്‍ഹി- അയോഗ്യനാക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കപില്‍ മിശ്രയും ആപ്പ് വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.
ദല്‍ഹിയില്‍ ബി.ജെ.പി ഓഫീസിലെത്തിയ ഇരുവരെയും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവും ബി.ജെ.പി ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും ചേര്‍ന്ന് സ്വീകരിച്ചു.
നേരത്തെ അരവിന്ദ് കെജ് രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചരണം നടത്തിയതിനെ തുടര്‍ന്നാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാ സ്പീക്കര്‍ അയോഗ്യനാക്കിയിരുന്നു. സ്പീക്കറുടെ നടപടിക്കെതിരെ കരാവല്‍ നഗറിനെ പ്രതിനിധീകരിച്ചിരുന്ന കപില്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
2017 മേയിലാണ് ദല്‍ഹി മന്ത്രിസഭയില്‍നിന്ന് കപില്‍ മിശ്രയെ പുറത്താക്കിത്. തുടര്‍ന്ന് അരവിന്ദ് കെജ് രിവാളിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. തനിക്ക് ഇത് മരതക ദിനമാണെന്നും ആം ആദ്മി അതിന്റെ എല്ലാ ലക്ഷ്യങ്ങളില്‍നിന്നും വ്യതിചലിച്ചിരുന്നുവെന്നും കപില്‍ മിശ്ര പറഞ്ഞു.