ന്യൂദൽഹി- കാമുകിയെ ചൊല്ലിയുള്ള തർക്കത്തിനിടെ സഹപാഠിയെ കൊലപ്പെടുത്തി. ദൽഹി സർവ്വകലാശാലയിലെ 19 കാരൻ സുഭം ശ്രീ വാസ്തവ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 19 കാരൻ അമർ സോണി എന്ന വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദൽഹിയിലെ പട്ടേൽ നഗറിലെ പാർക്കിൽ വെച്ചാണ് രണ്ടു കാമുകന്മാരും തമ്മിൽ പെൺകുട്ടിയുമായുള്ള ബന്ധത്തെ ചൊല്ലി തർക്കത്തിലേർപ്പെട്ടത്. കൊലയ്ക്കുപയോഗിച്ച കത്തിയും പരാതിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ബി എ വിദ്യാർത്ഥിയായ ശ്രീവാസ്തവ തന്റെ ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിനിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവർക്കുമിടയിൽ പിണക്കം ഉടലെടുക്കുകയും രണ്ടു പേരും പിണങ്ങുകയും ചെയ്തു. ഇതിനിടെയാണ് ശ്രീവാസ്തവയുടെ സഹപാഠി ഈ പെൺകുട്ടിയെ സോണിയെന്ന മറ്റൊരു യുവാവുമായി ചേർന്ന് നടക്കുന്നതായി ശ്രീവാസ്തവയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇതറിഞ്ഞ മുൻ കാമുകൻ സോണിയുമായി തർക്കത്തിലേർപ്പടുകയും തന്റെ കൂടെ പെൺകുട്ടി നിൽക്കുന്ന ചിത്രം കാണിച്ചു കൊടുക്കുകയും ചെയ്‌തു. എന്നാൽ, താൻ പ്രണയിക്കുന്ന പെൺകുട്ടിയുമായി അകന്നു നിൽക്കണമെന്ന് ആവശ്യപ്പെട്ട ഇരുവരും തമ്മിൽ സംഘട്ടനം നടക്കുകയും ചെയ്‌തു.
എന്നാൽ, ഈ സംഭവത്തിനു ശേഷം തന്റെ കാമുകിയെ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവിനെ നേരിടാൻ സോണി തക്കം പാർത്തിരിക്കുന്നതിനിടെ തർക്കം തീർക്കാനാണെന്ന തരത്തിൽ പാർക്കിലേക്ക് വിളിച്ചു വരുത്തി സംസാരിക്കുന്നതിടെ വീണ്ടും തർക്കം രൂക്ഷമാകുകയും സോണി തന്റെ കയ്യിൽ കരുതിയ കത്തികൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. സംഭവ സ്ഥലത്തെ സി സി ടി വി പരിശോധിച്ച പോലീസ് സംഭവ സമയത്തുണ്ടായിരുന്ന സുഹൃത്തുക്കളെയും തിരയുന്നുണ്ട്.