Sorry, you need to enable JavaScript to visit this website.

ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന തീരുമാനം സഹചര്യത്തിനനുസരിച്ച് മാറ്റും-രാജ്‌നാഥ് സിംഗ്

ന്യൂദൽഹി- ആണവായുധം ആദ്യം ഉപയോഗിക്കല്ല എന്നതാണ് ഇന്ത്യയുടെ തീരുമാനമെന്നും എന്നാൽ ഇത് സഹചര്യത്തിനനുസരിച്ച് മാറാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ ആണവപരീക്ഷണം നടത്തിയ പൊഖ്‌റാനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. ജയ്‌സാൽമീറിൽ നടക്കുന്ന അഞ്ചാമത് രാജ്യാന്തര ആർമി സ്‌കൗട്ട് മാസ്‌റ്റേഴ്‌സ് മത്സരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനെത്തിയ രാജ്‌നാഥ് സിംഗ് പൊഖ്‌റാനും സന്ദർശിച്ചു. മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ പൊഖ്‌റാനിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. രാജ്യാന്തര ആർമി സ്‌കൗട്ട് മാസ്റ്റേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാനെത്തിയതും ഇന്ന് തന്നെ വാജ്‌പേയിയുടെ ഒന്നാം ചരമവാർഷിക ദിനമായതും യാദൃച്ഛികമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. റഷ്യ, ചൈന, അർമേനിയ, ബെലാറസ്, കസാഖിസ്ഥാൻ, സുഡാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവടങ്ങളിൽനിന്നുള്ളവരാണ് സ്‌കൗട്ട് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്.
 

Latest News