കൊല്‍ക്കത്ത- മദ്യപിച്ച് കാറോടിച്ച് അപകടം വരുത്തിയ ബി.ജെ.പി എംപി രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. കാറിന്റെ അമിതവേഗം കണ്ട് കാല്‍നടയാത്രക്കാര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എം.പി.യുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപമായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ വളവില്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസമയത്ത് റോഡരികില്‍ നിരവധിപേരുണ്ടായിരുന്നെങ്കിലും ഇവര്‍ ഓടിമാറി.
കാറിനുള്ളില്‍ കുടുങ്ങിയ ആകാശിനെ പിതാവ് എത്തിയ ശേഷമാണ് പുറത്തിറക്കിയത്. ആകാശ് മദ്യപിച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നാണ് ആകാശിനെ ജാദവ്പുര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത്. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വീടിനു സമീപം മകന്റെ വാഹനം അപകടത്തില്‍പ്പെട്ടുവെന്നും പോലീസിനെ വിളിച്ച് നിയമപരായ നടപടികള്‍ സ്വീകരിക്കാനും അനുകമ്പ കാണിക്കേണ്ടതില്ലെന്നും ആവശ്യപ്പെട്ടതായി നടിയും എം.പിയുമായ രൂപ ഗാംഗുലി ട്വീറ്റ് ചെയ്തു.
മകനെ താന്‍ സ്‌നേഹിക്കുന്നുണ്ട്. അവന്റെ കാര്യ ശ്രദ്ധിക്കകയും ചെയ്യും. എന്നാല്‍ സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകണം- രൂപ ഗാംഗുലി പറഞ്ഞു.