ജിദ്ദ- സ്വാതന്ത്ര്യദിനം പ്രമാണിച്ച് നാട്ടിലേക്ക് പണമയക്കാന്‍ സൗദിയിലുള്ള ഇന്ത്യക്കാര്‍ക്ക് ഓഫറുമായി എസ്.ടി.സി പേ. വ്യാഴം രാത്രി 12 മണി വരെ പണമയച്ചാല്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ല.
എസ്.ടി.സി പേ ആപ്പ് വഴി പണം അയക്കുന്നതിന് നിലവില്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജായ അഞ്ച് റിയാലാണ് ഇളവ് നല്‍കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍നിന്നു എസ്.ടി.സി പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. റഫല്‍ പ്രോഗം വഴി വരി ചേര്‍ക്കുന്നവര്‍ നാട്ടിലേക്ക് പണം അയച്ചാല്‍ പത്ത് റിയാല്‍ സ്വന്തമാക്കാനും അവസരമുണ്ട്. ടെലിഫോണ്‍ ബില്ലടച്ചാലും സവാ റീചാര്‍ജ് ചെയ്താലും ആനുകൂല്യമുണ്ട്.