ദുബായ്- മുഹറം ഒന്ന് പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്നിന് യു.എ.ഇയില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സാധ്യത. ഹിജ്്റ നവവര്ഷമാണ് മുഹറം ഒന്നിന് ആരംഭിക്കുക.
മുഹറം ഒന്ന് സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ച ആകാനാണ് സാധ്യതയെന്ന് അറബ് യൂനിയന്‍ ഓഫ് സ്പേസ് ആന്റ് അസ്ട്രോണമി സയന്‍സസ് അംഗം ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ചന്ദ്രപ്പിറവി ദൃശ്യമാകുന്ന മുറക്ക് ഇത് സ്ഥിരീകരിക്കും. ഞായറാഴ്ചയാണ് മുഹറം ഒന്നെങ്കില്‍ ദീര്‍ഘമായ വാരാന്ത്യ അവധി ലഭിക്കും. പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി ലഭിക്കും.