ആൽവാർ(രാജസ്ഥാൻ)- രാജ്യം ഭീതിയോടെ നോക്കിക്കണ്ട ആൽവാറിലെ ഹിന്ദുത്വആൾക്കൂട്ട കൊലക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. പെഹ്‌ലുഖാനെ അടിച്ചുകൊന്ന കേസിലെ പ്രതികളെയാണ് സംശയത്തിന്റെ ആനുകൂല്യം നൽകി രാജസ്ഥാൻ കോടതി വെറുതെവിട്ടത്. ജെയപൂരിലെ കാലിച്ചന്തയിൽനിന്ന് പശുക്കളെ വാങ്ങി മടങ്ങിവരികയായിരുന്ന പെഹ്‌ലുഖാനെയും ആറുപേരെയും ഹിന്ദുത്വ ഭീകരർ സംഘം ചേർന്ന് മർദ്ദിക്കുകായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം പെഹ്‌ലുഖാൻ ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു. പെഹ്‌ലുഖാനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേസിൽ ആകെ ഒൻപത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. മൂന്നുപേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. ഇവർ ജാമ്യത്തിലാണ്.