പട്‌ന- ബിഹാറിൽ ഗ്രാമ മുഖ്യയെയും ഭർത്താവിനെയും അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. ഖഗാരിയ ജില്ലയിലെ ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് ഭർത്താവ് വീട്ടിൽ ഉറങ്ങുകയായിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്നു കരുതുന്ന രണ്ടു പേരെ അറസ്‌റ്റു ചെയ്‌തതായി പോലീസ് സൂപ്രണ്ട് മിനു കുമാരി പറഞ്ഞു. ഉത്തരി മാരാർ പഞ്ചായത്തിലെ ഗ്രാമ മുഖ്യ രാഗിണി ദേവി ഇവരുടെ ഭർത്താവ് നന്ദലാൽ പാസ്വാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുമായാണ്.