കൊല്‍ക്കത്ത- 2021 ൽ നടക്കുന്ന നിയമ സഭാ തെരഞ്ഞടുപ്പിൽ ഏതുവിധേനയും അധികാരത്തിൽ വരികയെന്ന ലക്ഷ്യത്തോടെ കാര്യങ്ങൾ നീക്കുന്ന ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകി പശ്ചിമ ബംഗാളിൽ തൃണമൂൽ-കോൺഗ്രസ്സ്
സഖ്യമുണ്ടായേക്കുമെന്നു റിപ്പോർട്ടുകൾ. നിയമ സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യം രൂപീകരിച്ച് ബി ജെ പി ക്കെതിരെ പടപൊരുതാൻ ഇരു പാർട്ടികളും തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. പാര്‍ലമെന്റ് ബജറ്റ് സെഷനിലെ സമ്മേളനത്തിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് ലോകസഭാ ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജിയുയി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും തൃണമൂല്‍ കോണ്‍ഗ്രസ് എം പി സുദീപ് ബന്ധോപാധ്യായയും തമ്മില്‍ ബംഗാള്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചിരുന്നു. ആണവ കരാര്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ നയവ്യതിയാന വിഷയത്തില്‍ ഇടത് പാര്‍ട്ടികള്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച അവസരത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് യു പി എ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. എന്നാൽ, 2013 ലാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം ഉപേക്ഷിച്ചത്. തൃണമൂലും കോണ്‍ഗ്രസും ഒരുമിക്കുന്നതോടെ ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ആസൂത്രണം ചെയ്‌ത തന്ത്രങ്ങളെല്ലാം തകര്‍ന്നടിയുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.