ജിദ്ദ- ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ കം കമ്യൂണിറ്റി വെല്‍ഫെയര്‍ സംഘം ഓഗസ്റ്റ് 16 ന് വെള്ളിയാഴ്ച തബൂക്ക് സന്ദര്‍ശിക്കും. അല്‍ ഗുറൈദ് സെന്ററിലെ വി.എഫ്.എസ് ഗ്ലോബല്‍ ഓഫീസിലാണ് സംഘം തങ്ങുക.
രാവിലെ 8 മുതല്‍ 12 വരേയും ഉച്ചക്ക് 1 മുതല്‍ 5 മണി വരേയും സംഘത്തിന്റെ സേവനം ലഭിക്കും. തൊഴില്‍, സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും നിര്‍ദേശങ്ങളും എഴുതിയായിരിക്കണം നല്‍കേണ്ടത്.