ലക്‌നൗ- മുസാഫര്‍ നഗര്‍ കലാപമടക്കം വിവിധ കേസുകളിൽ ബി ജെ പി നേതാവിനെതിരെയുള്ള കേസുകൾ എഴുതി തള്ളാൻ നീക്കം തുടങ്ങി. കലാപവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എയ്ക്ക് എതിരായ കേസുകള്‍ എഴുതിത്തള്ളാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. വിവാദനായകനായ എംഎല്‍എ സംഗീത് സോമിന് എതിരായ കേസുകള്‍ പിന്‍വലിക്കുന്നതിന് സംസ്ഥാന സർക്കാരിന് കീഴിലെ നിയമവകുപ്പ് ഇക്കാര്യം സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 2003 മുതല്‍ 2017 വരെ സംഗീത് സോമിനെതിരേ എടുത്തിട്ടുള്ള ഏഴ് കേസുകള്‍ സംബന്ധിച്ച വിവരങ്ങളാണ് നിയമവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ മൂന്ന് കേസുകള്‍ അറുപതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ടുള്ളതാണ്. കലാപം, മതവിദ്വേഷം പ്രചരിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസുകളാണ് ഇവ. 2013 ലായിരുന്നു മുസാഫര്‍നഗറില്‍ കലാപം ഉണ്ടായത്.
ഏഴ് കേസുകളും നടക്കുന്ന കോടതികള്‍, വിചാരണാഘട്ടം, പരാതിക്കാരെക്കുറിച്ചും പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമ യുപിയിലെ സര്‍ധാന അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സംഗീത് സോം. നേരത്തെ 2017 ല്‍ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട നൂറോളം കേസുകള്‍ എഴുതിത്തള്ളുന്നതിന് യോഗി സര്‍ക്കാര്‍ തീരുമാനമെടുത്തിരരുന്നു. ഇതുപ്രകാരം 74 കേസുകള്‍ പിന്‍വലിക്കുന്നതിന് കോടതിയുടെ അനുമതി തേടിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.