ന്യൂദൽഹി- ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെ കേന്ദ്രത്തെയും മോഡിയേയും വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. നമ്മുടെ മണ്ണിലേക്ക് ചൈന കടന്നുകയറുകയാണ്. സിക്കിമിലെ ദോക് ലാ യിൽ സ്ഥിതി മോശമാണ്. കോൺഗ്ര് നേതാവ് ഓം പ്രകാശ് മിശ്ര പറഞ്ഞു. ഇത് ചൈന ഇന്ത്യക്ക് നൽകുന്ന മുന്നറിയിപ്പാണ്. ചൈന ഇന്ത്യക്ക് മുൻപിൽ പ്രകോപനം സൃഷ്ടിക്കുകയാണ്. ഇതിന് ശക്തമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകണം. ഇത് ഇന്ത്യ തുറന്ന് കാട്ടണം മിശ്ര പറഞ്ഞു.
ചൈനയുമായി ബന്ധപ്പെട്ട വിഷയത്തിൽ മോഡി നിസംഗത്വം പുലർക്കുകയാണെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. 'നമ്മുടെ പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നതെന്ത്' എന്നായിരുന്നു കോൺഗ്രസ് വൈസ് പ്രസിഡന്റ്് രാഹുൽ ഗാന്ധി ചോദിച്ചത്. ഇതേ ചോദ്യം കോൺഗ്രസ് നേതാവ് പി.എൽ. പുനിയ ഇന്ന് ഉന്നയിച്ചു. ദോക് ലായിലെ പ്രശ്‌നങ്ങൾക്ക് എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണം. വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിനേക്കാൾ പ്രാധാന്യം ആഭ്യന്തര കാര്യങ്ങളിൽ നൽകണമെന്നും ചൈന പ്രശ്‌നം ഗൗരവത്തോടെ കാണണെന്നും പുനിയ ആവശ്യപ്പെട്ടു.