ദൽഹിയിൽ വിദേശ വനിത കാറിൽ പീഡനത്തിനിരയായി

ന്യൂദൽഹി- ദൽഹിയിൽ വിദേശ വനിത കാറിൽ പീഡനത്തിനിരയായി. 31 കാരിയായ ഉസ്‌ബെക്കിസ്ഥാൻ വനിതയാണ് കാറിൽ വെച്ച് മൂന്നംഗ സംഘത്തിന്റെ കൂട്ട മാനഭംഗത്തിനിരയായത്. സംഭവത്തിൽ പ്രതികളിൽ രണ്ടു പേരെ പോലീസ് അറസ്‌റ്റു ചെയ്‌തു. തെക്കുപടിഞ്ഞാറ് ദൽഹിയിലെ വസന്ത് കുഞ് ഏരിയയിൽ ശനിയാഴ്ച്ച നടന്ന പീഡനത്തിൽ ഇന്നലെയാണ് യുവതി പരാതിയുമായെത്തിയത്. പിടികൂടിയ രണ്ടു പേരിൽ ഒരാൾ പരാതിക്കാരിയായ വിദേശ വനിതയുടെ സുഹൃത്ത് കൂടിയാണ്. ഏഴു മാസം മുമ്പാണ് യുവാവ് യുവതിയുമായി സുഹൃത് ബന്ധം തുടങ്ങിയത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കേസ് രജിസ്‌റ്റർ ചെയ്‌തു അന്വേഷണം തുടരുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദേവേന്ദർ ആര്യ പറഞ്ഞു. രണ്ടു മാസം മുമ്പ് ഇന്ത്യയിലെത്തിയ യുവതി ഏഴു മാസം മുമ്പ് ബന്ധത്തിലായ സുഹൃത്തിന്റെ കൂടെ താമസിച്ച് വരികയായിരുന്നു. പീഡന ശേഷം യുവതിയെ സംഘം താമസ സ്ഥലത്തിനരികെ ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നു. 

Latest News