ശ്രീനഗർ- പെരുന്നാൾ ദിനത്തിൽ മധുരം കൈമാറി സൗഹൃദം പുതുക്കിയിരുന്ന ഇന്ത്യ പാക് അതിർത്തി ഇത്തവണ മധുരം കൈമാറാതെ വൈര്യത്തിൽ. ജമ്മു കശ്‌മീരിലെ പ്രത്യേക നിയമം എടുത്തു മാറ്റിയതോടെ ഇന്ത്യ പാക് ബന്ധം വഷളായ സാഹചര്യത്തിലാണ് തിങ്കളാഴ്ച്ച നടന്ന പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇവിടെ നടന്നിരുന്ന പ്രത്യേക ചടങ്ങ് നടക്കാതെ പോയത്. അതിർത്തി കവാടത്തിലെ ഇന്ത്യൻ ബി എസ് എഫ് ജവാന്മാരും പാക് സൈനികരും തമ്മിലായിരുന്നു ഈദ് ദിനങ്ങളിൽ മധുരം കൈമാറി പ്രത്യേക സമാധാന സന്ദേശം പകർന്ന് നൽകിയിരുന്നത്. ഇന്ത്യൻ സൈനികർ മധുരം കൈമാറുന്നതിന് ക്ഷണിച്ചെങ്കിലും പാകിസ്ഥാൻ നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മധുരം കൈമാറാൻ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഔദ്യോഗിക സന്ദേശം അയച്ചിരുന്നെകിലും പാക് സൈന്യം നിരസികയായിരുന്നു. ഈദ് ഉൾപ്പെടെ ഹോളി, ദിപാവലി തുടങ്ങി ഇരു രാജ്യങ്ങളിലെയും പ്രധാന ഉത്സവങ്ങളിലാണ് സ്‌നേഹ സാഹോദര്യം നിലനിർത്തുന്നതിനെ സൂചിപ്പിച്ച് മധുരം കൈമാറിയിരുന്നത്. അതേസമയം, ഇന്ത്യൻ-ബംഗ്ളാദേശ് അതിർത്തിയിൽ സൈനികർ തമ്മിൽ സാധാരണ രീതിയിൽ മധുരം കൈമാറി. .