Sorry, you need to enable JavaScript to visit this website.

ആണവയുദ്ധത്തിന് പ്രേരിപ്പിക്കുന്നു; പ്രിയങ്ക ചോപ്രക്കെതിരെ പാക് വനിത-video

ന്യൂദല്‍ഹി- പാക്കിസ്ഥാനെതിരെ ആണവ യുദ്ധത്തന് ആഹ്വാനം ചെയ്യുന്ന നടി പ്രിയങ്കാ ചേപ്രക്ക് എങ്ങനെ യൂനിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ ആകാന്‍ സാധിക്കുമെന്ന ചോദ്യവുമായി പാക്കിസ്ഥാനി വനിത.

ജയ് ഹിന്ദ്, ഇന്ത്യന്‍ സായുധ സേനകള്‍ എന്നിങ്ങനെ ബാലാക്കോട്ട് ആക്രമണത്തിനുശേഷം പ്രിയങ്ക ചോപ്ര നല്‍കിയ ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശം. എന്നാല്‍ തന്റെ ട്വീറ്റുകള്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കാനല്ലെന്നും രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണെന്നും നടി പ്രിയങ്ക  കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ പ്രതികരിച്ചിരുന്നു.
ലോസ് ആഞ്ചലസില്‍ ശനിയാഴ്ച നടന്ന ബ്യൂട്ടിക്കോണില്‍ പ്രിയങ്ക സംസാരിക്കുമ്പോഴാണ് പാക്കിസ്ഥാനി വനിത ചോദ്യശരങ്ങള്‍ തൊടുത്തത്.
യു.എന്നിന്റെ ഗുഡ് വില്‍ അംബാഡറായ നിങ്ങള്‍ പാക്കിസ്ഥാനില്‍ ആണവായുദ്ധത്തിന് പ്രേരിപ്പിക്കുന്നു. ഇതല്ല നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. താനടക്കമുള്ള ദശലക്ഷക്കണക്കിനു പാക്കിസ്ഥാനികള്‍ നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന കാര്യം മറക്കരുത്, നിങ്ങള്‍ പുലര്‍ത്തുന്നത് കാപ്യമാണ്- യുവതി പറഞ്ഞു
വേദിയില്‍നിന്ന് തനിക്ക് കേള്‍ക്കാമെന്ന് പ്രിയങ്ക ചോപ്ര പറയുന്നുണ്ടായിരുന്നുവെങ്കിലും വലിയ ശബ്ദത്തിലായിരുന്നു പാക് യുവതിയുടെ ചോദ്യങ്ങള്‍.
ആക്രോശിക്കേണ്ടേന്നും സംയമനം പാലിക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു പ്രിയങ്ക ചോപ്രയുടെ മറുപടി. ഇന്ത്യക്കാരിയാണെങ്കിലും തനിക്ക് പക്കിസ്ഥാനില്‍ നിരവധി  സുഹൃത്തുക്കളുണ്ട്. യുദ്ധം ഒരിക്കലും തന്‍ ഇഷ്ടപ്പെടുന്നില്ലെന്നും എന്നാല്‍ രാജ്യസ്‌നേഹിയാണെന്നും പ്രിയങ്ക പറഞ്ഞു.

 

Latest News