ബിജ്‌നോര്‍- സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദിച്ചുവെന്നും ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഒഴിവാക്കിയെന്നും ആരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ നജീബാബാദിലാണ് സംഭവം. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഒടുവില്‍ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയെന്നുമാണ് അഖ്ഷി യുവതിയുടെ പരാതി. അന്വേഷണത്തില്‍ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടതായും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. മറ്റൊരു യുവതിയുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നും ഭര്‍ത്താവിനെ കാണാന്‍ അവര്‍ വീട്ടില്‍ വരാറുണ്ടെന്നും യുവതി പറയുന്നു.