ചണ്ഡീഗഢ്- സ്‌ത്രീയെ പീഡിപ്പിച്ചു സംഭവം മൊബൈലിൽ പകർത്തിയ കേസിൽ പോലീസ് ഇൻസ്‌പെക്‌ടർ പിടിയിൽ. ഹരിയാന പോലീസ് കേഡറിലെ ഉദ്യോഗസ്ഥനെയാണ് പോലീസ് യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്. യുവതിയെ കീഴ്‌പ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ നിരവധി തവണയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവം മൊബൈലിൽ പകർത്തിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് യുവതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയിയെന്നും പോലീസ് ഉദ്യോഗസ്ഥനെ അറസ്‌റ്റ് ചെയ്‌തെന്നും ഹരിയാന പോലീസ് വ്യക്തമാക്കി. പ്രതി പോലീസ് റിമാന്റിലാണിപ്പോൾ. സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.