ന്യൂദൽഹി- കോൺഗ്രസിന്റെ ഇടക്കാല ദേശീയ പ്രസിഡന്റായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. രാഹുൽ ഗാന്ധി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സോണിയ വീണ്ടും പ്രസിഡന്റായി നിശ്ചയിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെയാണ് സോണിയ ഗാന്ധിയെ അധ്യക്ഷയായി തെരഞ്ഞെടുത്തത്.