Sorry, you need to enable JavaScript to visit this website.

കവളപ്പാറ ഉരുൾപൊട്ടൽ:   കണ്ടെടുത്തതു ഒമ്പതു മൃതദേഹങ്ങൾ 

എടക്കര- മലപ്പുറം ജില്ലയിലെ പോത്ത്കല്ല് കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. വെട്ടുപറമ്പിൽ ബിനോജിന്റെ മകൾ അനഘ (ആറ്), ചേലാടി ഗോപിയുടെ മകൻ ഗോകുൽ (12), പാറമാതി (75) എന്നിവരുടെ മൃതദേഹം വെള്ളിയാഴ്ച നടത്തിയ രക്ഷാപ്രവർത്തനത്തിനിടയിൽ  കണ്ടെത്തിയിരുന്നു. ഇന്ന് ആറു പേരുടെ കൂടി മൃതദേഹം കണ്ടെത്തി.  ചേലാടി ഗോപിയുടെ ഭാര്യ പ്രിയ (33),  മകൾ പ്രജിത (13), മുതിര കുളം മുഹമ്മദിന്റെ ഭാര്യ ഫൗസിയ (40), മകൾ ഫിദ ഫാത്തിമ (18), ഭൂദാനി മുഹമ്മദാലിയുടെ മകൾ ആബിദ (17), വാളകത്ത് സന്തോഷ് (30) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ദുരന്തത്തിൽ കാണാതായ  59 പേർക്കു  വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കവളപ്പാറ എസ്.ടി കോളനിയിലെ 29 പേരും മറ്റു 34 പേരുമാണ് ദുരന്തത്തിനിരയായത്. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുന്നു. മേഖലയിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും തുടരുന്നതിനിടെ നാടൊന്നാകെ രക്ഷാപ്രവർത്തനത്തിലാണ്. വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് നാടിനെയാകെ ഭീതിയിലാഴ്ത്തി മുത്തപ്പൻ കുന്ന് മലവാരം നെടുകെ പിളർന്നു ഇടിഞ്ഞിറങ്ങിയത്. ചാലിയാർ ചുഴ കരകവിഞ്ഞൊഴുകുന്നതിനാൽ ഏക യാത്രാമാർഗമായ പനങ്കയം പാലം വെള്ളത്തിനടിയിലായി. ഉച്ചയോടെയാണ് വെള്ളം ഇറങ്ങിയത്. പാലത്തിന് മുകളിൽ അടിഞ്ഞു കൂടിയ വൻമരങ്ങൾ നീക്കം ചെയ്താണ് പുറം ലോകത്തു നിന്നു രക്ഷാപ്രവർത്തകരെത്തിയത്. ഇത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. താണിക്കൽ രാഗിണി (52), അമ്മ മാധവി (75), മകൻ പ്രിയദർശൻ (25), പെരകൻ (50), ഭാര്യ ചീര (45), വെട്ടുപറമ്പിൽ ജോജിയുടെ മകൾ അലീന (ഏഴ്), സൂത്രത്തിൽ വിജയൻ (60), ഭാര്യ വിശ്വേശ്വരി (55), മകൻ വിഷ്ണു (28), മകൾ ജിഷ്ണ (20), ഇമ്പിപ്പാലൻ (50),ഭാര്യ നീലി (45), മകൻ സുബ്രൻ (30), മകന്റെ ഭാര്യ ശാന്ത (28), മകൻ അജയൻ (14), എടപ്പാടി ശാന്ത55, ശാന്തകുമാരി (55), മകൻ സുജിത്ത് (33), ആനക്കാരൻ പാലൻ (60), ഭാര്യ സുശീല (55), മക്കളായ കാർത്തിക് (25), അമൽ (20), കമൽ (15), സൂത്രത്തിൽ നാരായണൻ (50), ഭാര്യ കമല (46), മകൾ ഭവ്യ (22),  നാവൂരി പറമ്പിൽ സുകുമാരൻ (60), ഭാര്യ രാധാമണി (55),പള്ളത്ത് ശിവൻ (45), രാജി (37), ഇവരുടെ അമ്മ കാർത്ത്യായനി (55), പിതാവ് ശങ്കരൻ (75), മക്കൾ ശ്യാം (21), ശ്രീലക്ഷ്മി (15), നെടിയകാലായിൽ വിനോയ് (36), വാളലത്ത് കല്ല്യാണി (40), അമ്മ നീലി (65), വാളലത്ത് സന്തോഷ് (30), ശ്രീലക്ഷ്മി (16), സുനിത (17), വിജയലക്ഷ്മി (18), ചീരോളി ശ്രീധരൻ (58), ഭാര്യ അനിത (50), ചീരോളി പ്രകാശ് (50), ഭാര്യ രുഗ്മിണി 45,മകൾ അശ്വതി (17), നീലി (57), സുശീല (30), പൂന്താനി ആബിദ (17), മുതിരകുളം മുഹമ്മദ് (45), ഭാര്യ ഫൗസിയ (40), മകൾ ഫാത്തിമ (എട്ട്), ഭൂദാനി കരീമിന്റെ ഭാര്യ സക്കീന (50), കോളനി ഒടുക്കൻ (50), മങ്ങാട്ടുതൊടിക അനീഷ് (38), ചോലാടി ഗോപിയുടെ ഭാര്യ പ്രിയ (33), മകൾ പ്രജിത (13), എന്നിവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.


 

Latest News