Sorry, you need to enable JavaScript to visit this website.

കശ്‌മീരിൽ ആശയവിനിമയം പുനഃസ്ഥാപിക്കാത്തതിൽ അതീവ ആശങ്കയറിയിച്ച് എഡിറ്റേഴ്‌സ് ഗിൽഡ്

മാധ്യമ സ്വാതന്ത്ര്യത്തിനു സർക്കാർ കൂച്ചുവിലങ്ങിടുന്നു 

 ന്യൂദൽഹി- ജമ്മു കശ്‌മീരിലെ പ്രത്യക പദവി എടുത്തു കളയുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ കൊണ്ട് വന്ന ആശയ വിനിമയ സംവിധാനങ്ങൾ ഇനിയും പുനഃസ്ഥാപിക്കാത്തതിൽ അതീവ ആശങ്കയറിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് രംഗത്തെത്തി. മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും കരുത്തും വെട്ടിക്കുറയ്ക്കുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും എഡിറ്റേഴ്‌സ് ഗിൽഡ് കൂട്ടിച്ചേർത്തു. മേഖലകയിലെ ടെലി കമ്മ്യൂണിക്കേഷൻ പൂർണ്ണമായും വിഛേദിച്ചത് കാരണം മേഖലയിൽ റിപ്പോർട്ടിങ്ങിനായി എത്തുന്ന മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി കാര്യങ്ങൾ റിപ്പോർട്ട്  ചെയ്യാനാകുന്നില്ല. ഇവിടെ നിന്നും പുറത്ത് കടന്ന ശേഷം മാത്രമാണ് കാര്യങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുന്നുള്ളൂ. പ്രാദേശിക മാധ്യമങ്ങൾ കടുത്ത പ്രതിസന്ധിയാണ് മേഖലയിൽ ഏറ്റുവാങ്ങുന്നതെന്നും ഗിൽഡ് വ്യക്തമാക്കി. 
      ഇൻറർനെറ്റ് സംവിധാനം ഇല്ലാതെ വാർത്തകൾ പബ്ലിഷ് ചെയ്യാൻ സാധിക്കില്ലെന്ന് ഗവണ്മെന്റിനു വ്യക്തമായി അറിയാം. ജനാധിപത്യത്തിന്റെ സുപ്രധാന ഘടകമായ മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നതിന് ജമ്മു കശ്‌മീരിലടക്കം രാജ്യത്തെ ജനങ്ങളോട് കേന്ദ്ര സർക്കാർ കടപ്പെട്ടിരിക്കുന്നുവെന്നും എഡിറ്റേഴ്‌സ് ഗിൽഡ് കൂട്ടിച്ചേർത്തു. കശ്‌മീർ താഴ്‌വരയുമായുള്ള ആശയവിനിമയ ബന്ധം തുടർച്ചയായി വിഛേദിച്ചതിന്റെ ഫലമായി നിലവിലുള്ള സംഭവവികാസങ്ങളെക്കുറിച്ച് കൃത്യമായും വ്യക്തമായുമുള്ള വാർത്തകൾ റിപ്പോർട്ടുചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തെ തടഞ്ഞു വെക്കുന്നതിൽ അതീവ ആശങ്കയുണ്ടെന്നും എഡിറ്റേഴ്‌സ് ഗിൽഡ് വ്യക്തമാക്കി. 

Latest News