മക്ക- ഹജ് തീർഥാടകരുടെ തല മുണ്ഡനം ചെയ്യുന്നതിന് മിനായിൽ മക്ക നഗരസഭ ആറു കേന്ദ്രങ്ങൾ സജ്ജീകരിച്ചു. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് കസേരകളുണ്ട്. ആരോഗ്യകരമായും സുരക്ഷിതമായും തീർഥാടകർക്ക് തലമുണ്ഡനം ചെയ്യുന്നതിനും മുടി വെട്ടുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും ഇവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ് തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി അറഫയിൽ ജബലുറഹ്മയോട് ചേർന്ന ചത്വരങ്ങൾ മക്ക നഗരസഭ കഴുകി വൃത്തിയാക്കിയിട്ടുമുണ്ട്.