അബുദാബി- രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലും ഒരേ കസ്റ്റംസ് നിയമങ്ങള്‍ ബാധകമാക്കി യു.എ.ഇ. കര, നാവിക, വ്യോമ കവാടങ്ങളില്‍ ഏകീകൃത കസ്റ്റംസ് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മെര്‍സല്‍ എന്ന പേരിലുള്ള ഇലക്ട്രോണിക് സംവിധാനവുമായി രാജ്യത്തെ എല്ലാ അതിര്‍ത്തി കവാടങ്ങളും ബന്ധിപ്പിച്ചതായി ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി (എഫ്‌സിഎ) ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ജുമ ബുസൈബ പറഞ്ഞു.
ഇതിനായുള്ള ധാരണാപത്രത്തില്‍ എഫ്.സി.എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ജുമ ബുസൈബയും ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അഹമദ് മഹ്ബൂബ് മുസെബഹും ഒപ്പുവച്ചു. അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരമെന്ന് എഫ്‌സിഎ ചെയര്‍മാനും കസ്റ്റംസ് കമ്മിഷണറുമായ അലി സഈദ് മത്താര്‍ അല്‍ നയാദി പറഞ്ഞു.