ഹരിദ്വാര്‍- യുവാവിനെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് യുവാവിനെ മൂന്നംഗ സംഘം മര്‍ദിച്ചത്.
മൊബൈല്‍ കവര്‍ച്ച ചെയ്‌തെന്ന് ആരോപിച്ചാണ് യുവാവിനെ മര്‍ദിച്ച് അവശനാക്കിയത്. സംഭവം ആള്‍ക്കൂട്ടം കണ്ടുനില്‍ക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ഹരിദ്വാര്‍ പോലീസ് പറഞ്ഞു.
മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച കഴിഞ്ഞ മാസം ഇവിടെ ഒരു കൗമാരക്കാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നു. വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച കൗമാരക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.