മെക്സിക്കോ സിറ്റി- മെക്സിക്കോയിൽ ജയിലിലുണ്ടായ കലാപത്തിൽ 28 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. അക്കാപൽകോ നഗരത്തിലെ ലാസ് ക്രൂസെസ് ജയിലിലാണ് ഇരു വിഭാഗം തടവുകാർ ഏറ്റുമുട്ടിയത്.
കത്തിയും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. പോലീസ് എത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കലാപം അടിച്ചമർത്താനായത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഗവർണർ അറിയിച്ചു.