യമനിൽ ഹൂതി നേതാവ് കൊല്ലപ്പെട്ടു

സൻആ- യമനിൽ യുദ്ധത്തിലേർപ്പെട്ട ഇറാൻ അനുകൂല ഹൂതി മലീഷി നേതാവ് കൊല്ലപ്പെട്ടു. ഇബ്‌റാഹീം ബദറുദ്ധീൻ എന്ന ഹൂതി നേതാവാണ് കൊല്ലപ്പെട്ടത്. ഹൂതി ലീഡർ അബ്ദുൽ മാലിക് അൽ ഹൂതിയുടെ സഹോദരനാണ് ഇബ്‌റാഹീം ബദറുദ്ധീൻ. ഹൂതി നിയന്ത്രണത്തിലുള്ള അൽ മസീറ ടെലിവിഷൻ തന്നെയാണ് ഇകകാര്യം വ്യക്തമാക്കിയത്. തന്റെ എട്ടു സുരക്ഷാ അംഗ രക്ഷകരും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. 
 

Latest News